568 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ വ്യാഴാഴ്ച 369 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 189 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 159 പേർ, ഇതര സംസ്ഥാനത്തു നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി വന്ന 18 പേർ, 3 ആരോഗ്യപ്രവർത്തകർ എന്നിവർ ഉൾപ്പെടും. 568 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ
പാലക്കാട് നഗരസഭാ പരിധിയിൽ ഉള്ളവർ -34 പേർ
ഒറ്റപ്പാലം സ്വദേശികൾ- 26 പേർ
വല്ലപ്പുഴ സ്വദേശികൾ- 23 പേർ
ചിറ്റൂർ, ചെർപ്പുളശ്ശേരി സ്വദേശികൾ – 22 പേർ വീതം
കരിമ്പുഴ സ്വദേശികൾ- 15 പേർ
ആനക്കര സ്വദേശികൾ-11 പേർ
പട്ടിത്തറ സ്വദേശികൾ -10 പേർ
അകത്തേത്തറ, സ്വദേശികൾ -8 പേർ വീതം
ആലത്തൂർ, പട്ടാമ്പി, ശ്രീകൃഷ്ണപുരം സ്വദേശികൾ – 7 പേർ വീതം
മുതുതല, പുതുശ്ശേരി, വെള്ളിനേഴി സ്വദേശികൾ -6 പേർ വീതം
കപ്പൂർ, കൊടുവായൂർ, കൊല്ലങ്കോട്, നാഗലശ്ശേരി, തിരുവേഗപ്പുറ, തൃത്താല, വടക്കഞ്ചേരി സ്വദേശികൾ-5 പേർ
മണ്ണാർക്കാട്, കടമ്പഴിപ്പുറം, കാരാകുറുശ്ശി, കിഴക്കഞ്ചേരി, കൊപ്പം, മുതലമട, ഓങ്ങല്ലൂർ, പല്ലശ്ശന, പുതുപ്പരിയാരം, ഷൊർണൂർ സ്വദേശികൾ-4 പേർ വീതം
എരിമയൂർ, കാവശ്ശേരി, കൊടുമ്പ്, കൊഴിഞ്ഞാമ്പാറ, മരുതറോഡ്, പറളി, തച്ചനാട്ടുകര, തെങ്കര, വാണിയംകുളം സ്വദേശികൾ-3 പേർ വീതം
അഗളി, അനങ്ങനടി, കാഞ്ഞിരപ്പുഴ, കുലുക്കല്ലൂർ, കുഴൽമന്ദം, മണ്ണൂർ, നെല്ലായ, പിരായിരി, പുതുക്കോട്, തച്ചമ്പാറ, തേങ്കുറിശ്ശി, തിരുമിറ്റക്കോട്, തൃക്കടീരി, വണ്ടാഴി, വിളയൂർ സ്വദേശികൾ – 2 പേർ വീതം
അലനല്ലൂർ, ചാലിശ്ശേരി, എലപ്പുള്ളി, എരുത്തേമ്പതി, കണ്ണാടി, കേരളശ്ശേരി, കോട്ടോപ്പാടം, കുത്തനൂർ, മലമ്പുഴ, മേലാർകോട്, മുണ്ടൂർ, പരുതൂർ, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്, പുതുനഗരം, പുതൂർ, തരൂർ, വടവന്നൂർ സ്വദേശികൾ – ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7160 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്, 5 പേർ കണ്ണൂർ, 29 പേർ തൃശ്ശൂർ, 23 പേർ കോഴിക്കോട്, 42 പേർ എറണാകുളം, 71 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.