നിറമരുതൂര്‍ പഞ്ചായത്തിലെ ഉണ്യാലില്‍ നിര്‍മിച്ച വല തുന്നല്‍ കേന്ദ്രത്തിന്റെ  ഉദ്ഘാടനം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ നിര്‍വഹിച്ചു. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ ചെലവഴിച്ച് ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കിയത്. 18 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള വല തുന്നല്‍ യൂനിറ്റില്‍ യൂനിറ്റില്‍ പാര്‍ക്കിങ് ഏരിയ, ഹൈമാസ്റ്റ് ലൈറ്റ് എന്നിവയും ഒരുക്കിയിട്ടുണ്ട്.