ജില്ലയില്‍ വ്യാഴാഴ്ച 482 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 451 പേര്‍ രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ തിരുമുല്ലാവാരത്തും മുനിസിപ്പാലികളില്‍ കരുനാഗപ്പള്ളിയിലും കൊട്ടാരക്കരയിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ തൃക്കോവില്‍വട്ടം, പ•ന, പെരിനാട്, നീണ്ടകര, പവിത്രേശ്വരം, വിളക്കുടി, ഈസ്റ്റ് കല്ലട പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നുമെത്തിയ നാലുപേര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ മൂന്നുപേര്‍ക്കും സമ്പര്‍ക്കം വഴി 469 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 120 പേരാണ് രോഗബാധിതരായത്.കരുനാഗപ്പള്ളി സ്വദേശി ബേബി(72) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
