തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച പുളിമാത്ത് പഞ്ചായത്തിലെ പന്തടിക്കളം – അമ്പഴംകുഴി റോഡിന്റെ ഉദ്ഘാടനം, കാട്ടുപുറം – മഹാദേവരു പച്ച റോഡിന്റെ നിര്‍മാണോദ്ഘാടനം എന്നിവ ബി. സത്യന്‍ എം.എല്‍.എ നിര്‍വഹിച്ചു. 20 ലക്ഷം ചെലവഴിച്ചാണ് പന്തടിക്കളം – അമ്പഴംകുഴി റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. കാട്ടുപുറം – മഹാദേവരു പച്ച റോഡിന്റെ നിര്‍മാണത്തിനായി എം.എല്‍.എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നും 25 ലക്ഷം അനുവദിച്ചിട്ടുണ്ട്. ചടങ്ങില്‍ പുളിമാത്ത് പഞ്ചായത്ത് പ്രസിഡന്റ് ബി.വിഷ്ണു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. വത്സലകുമാര്‍, ഗ്രാമപഞ്ചായത്ത് അംഗം അജിതകുമാരി, സ്റ്റോന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
