കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള പവര്‍ലൂം സര്‍വീസ് സെന്ററില്‍ ഡ്രെസ് ഡിസൈനിംഗ്/തയ്യല്‍ പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസമാണ് പരിശീലനം. 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 2 ന് മുമ്പ് കണ്ണൂര്‍ മരയ്ക്കാര്‍കണ്ടിയിലുള്ള പവര്‍ലൂം സര്‍വീസ് സെന്ററില്‍ ആധാര്‍ കാര്‍ഡിന്റെയും എസ് എസ് എല്‍ സി ബുക്കിന്റെയും പകര്‍പ്പും 1500 രൂപ ഫീസും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നേരിട്ട് ഹാജരാകണം. വിശദ വിവരങ്ങള്‍ 0497 2 734950 ല്‍ ലഭിക്കും.