ന്യൂഡല്‍ഹിയിലെ ഫ്രണ്ട്ഷിപ് ഫോറം ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ രണ്ടു അവാര്‍ഡുകള്‍ എളേരിത്തട്ട് ഇ.കെ. നായനാര്‍ സ്മാരക ഗവണ്‍മെന്റ് കോളേജിലെ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവന്‍ ഡോ. എന്‍. കരുണാകരന്. ഡോ. എ.പി.ജെ. അബ്ദുല്‍ കലാം അവാര്‍ഡും, ലീഡിങ് എഡ്യൂക്കേഷനിസ്റ്റ് ഓഫ് ഇന്ത്യ അവാര്‍ഡുമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ അക്കാദമിക മികവും, സാമ്പത്തികശാസ്ത്ര മാസികകളില്‍ പ്രസിദ്ധീകരിച്ച നൂറ്റി ഇരുപതില്‍പരം ഗവേഷണ ലേഖനങ്ങള്‍ വിലയിരുത്തിയുമാണ് അവാര്‍ഡുകള്‍ക്കായി തിരഞ്ഞെടുത്തത്. കാസര്‍കോട് ബാനം സ്വദേശിയാണ്.
