എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് (EPFO) എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് (ESIC)എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ‘നിധി ആപ് കെ നികട് 2.0’, ‘സുവിധാ സമാഗം’ പരാതിപരിഹാര – ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പാലക്കാട് ജൈനിമേട് ഇ.എസ്.ഐ ഹോസ്പിറ്റല്‍ ഹാളില്‍ നടന്ന പരിപാടി ഇ.എസ്.ഐ ഹോസ്പിറ്റല്‍ മെഡിക്കല്‍ സൂപ്രണ്ട് ഡോ. എന്‍. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഇ.പി.എഫ്.ഒ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ എം. അംബികാ ദേവദാസ്, ഇ.പി.എഫ്.ഒമാരായ ബി. ബിബിന്‍, എസ്. രശ്മി, എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി.
പരിപാടിയില്‍ തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍, ഗുണഭോക്താക്കള്‍ എന്നിവര്‍ പങ്കെടുത്തു.
