സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ബ്ലോക്കുകളില്‍ ആരംഭിക്കുന്ന ന്യൂട്രീഷ്യന്‍ ആന്‍ഡ് പാരന്റിങ് ക്ലിനിക്കിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ്.സി ന്യൂട്രീഷ്യന്‍/ ഫുഡ് സയന്‍സ് / ഫുഡ് ആന്‍ഡ് ന്യൂട്രീഷ്യന്‍/ക്ലിനിക്കല്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഡയറ്ററ്റിക്‌സ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ നവംബര്‍ മൂന്നിന് രാവിലെ 11ന് ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 9400092123.