പെരിന്തല്‍മണ്ണ ഗവ:പോളിടെക്‌നിക്ക് കോളജില്‍ www.polyadmission.org ല്‍ പ്രസിദ്ധീകരീച്ച ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രകാരം പ്രവേശനം ലഭിച്ചവര്‍ വെബ്‌സൈറ്റില്‍ നിന്ന് ലഭിക്കുന്ന അലോട്ട്‌മെന്റ് സ്ലിപ്പിനു പുറമെ ടി.സി, സി.സി. മറ്റു അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, നിശ്ചിത ഫീസും സഹിതം ഹാജരാവണം. വെള്ളിയാഴ്ച
(ഒക്‌ടോബര്‍ 30) സിവില്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളും നവംബര്‍ രണ്ടിന് ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് ബ്രാഞ്ചുകളും ഹാജരാകണം.
കിട്ടിയ ഓപ്ഷന്‍ നിലനിര്‍ത്തി ഉയര്‍ന്ന ഓപ്ഷന് ശ്രമിക്കണമെങ്കില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അതേ തീയതികളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാല് വരെ കോളജില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ 5,690 രൂപയും ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനമുളളവര്‍ 3,000 രൂപയും എസ്.സി/എസ്.ടി വിഭാഗക്കാര്‍ 3,000 രൂപയും പ്രവേശന സമയത്ത് അടയ്ക്കണം. ഫോണ്‍ : 04933 227253.