നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ് വകുപ്പ് ആലപ്പുഴ, കൊല്ലം, പത്തനംതിട്ട തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടേയും എംപ്ലോയബിലിറ്റി സെന്ററുകളുടേയും സംയുക്താ ഭിമുഖ്യത്തില്‍ ഏപ്രില്‍ 17 ന് ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ ‘നിയുക്തി 2018’ മെഗാ ജോബ്ഫെയര്‍ സംഘടിപ്പിക്കുന്നു. ഹോസ്പിറ്റല്‍, വിപണനമേഖല, റീട്ടെയില്‍, ടെലികോം, ഐ റ്റി, എഞ്ചിനീയറിംഗ്, ബാങ്കിംഗ്, ഓട്ടോമൊബൈല്‍ മേഖലകള്‍ അടക്കം ജോബ്ഫെയറില്‍ നൂറോളം സ്വകാര്യ കമ്പനികള്‍ പങ്കെടുക്കുന്നു. വിവിധ തസ്തികളിലായി 5000 ത്തോളം ഒഴിവുകളിലേക്ക് നിയമനം പ്രതീക്ഷിക്കുന്നു. 18 നും 40 നും ഇടക്ക് പ്രായമുള്ള സാങ്കേതിക വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്കും എസ് എസ്.എല്‍.സി മുതല്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള മറ്റു ഉദ്യോഗാര്‍ത്ഥികള്‍ക്കും മേളയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ക്ക് www.jobftse.kerala.gov.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: – ഫോണ്‍ : 0477 2230624, 0477 2230622, 9061560069, 0481 2563451