ഓലാട്ട് ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ നടന്ന കാസര്‍കോട് ജില്ലാ ക്ഷീരസംഗമസംഘാടകസമിതി യോഗം   എം രാജഗോപാലന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.  ഓലാട്ട് ക്ഷീരസംഘം പ്രസിഡന്റ്  കെ ഗോപാലന്‍ അധ്യക്ഷത വഹിച്ചു.   സംഘാടനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച നീലേശ്വരം ക്ഷീരവികസന ഓഫീസര്‍ പി എച്ച് സിനാജുദ്ദീന്‍  ഡല്‍ഹി ആസ്ഥാനമായ  ഐസിഎം-ല്‍ നിന്ന് ഡയറി കോപ്പറേറ്റീവ്  മാനേജ്‌മെന്റില്‍ ഒന്നാം റാങ്ക് നേടിയ കാസര്‍കോട്  ഡിഎഫ്‌ഐ വി മനോഹരന്‍ എന്നിവരെയും എംഎല്‍എ മൊമെന്റോ നല്‍കി ആദരിച്ചു.
കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ വി ഗംഗാധര വാര്യര്‍,  മില്‍മ സൂപ്പര്‍വൈസര്‍ പി എം ഷാജി, പി വി ചന്ദ്രന്‍, ഡിഎഫ്‌ഐ മാരായ വേണുഗോപാലന്‍, കെ സുകുമാരന്‍, കെ ഉഷ,  കിനാത്തില്‍ ക്ഷീരസംഘം പ്രസിഡന്റ്  കെ രാജന്‍, ക്ഷീരസംഘം സെക്രട്ടറിമാരായ  താരേഷ് കുമാര്‍, എം സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.