കക്കാട്ട് ജി.എച്ച്എസ്എസ് സ്കൂള്‍ പി.ടി.എ യുടെ സഹകരണത്തോടെ അവധിക്കാല ഫുട്ബോള്‍ പരീശിലന ക്യാമ്പ് സംഘടിപ്പിക്കുന്നു. സംസ്ഥാന സീനിയര്‍ താരമായ നിതിഷ് ബങ്കളത്തിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ ഒന്നു മുതല്‍ കക്കാട്ട് ഗവ: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ ക്യാമ്പ് ആരംഭിക്കും. പ്രവേശനം അഞ്ചു വയസ് മുതല്‍ 16 വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ് കുട്ടികള്‍ക്കും. താല്പര്യമുള്ള രക്ഷിതാക്കള്‍ കുട്ടികളുമായി എപ്രില്‍ ഒന്നിന് രാവിലെ എട്ടിന് ഗ്രൗണ്ടില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍: 99476 16022, 94474 49710.