എറണാകുളം : കുറ്റിലഞ്ഞി ഗവണ്മെന്റ് യു പി സ്കൂളിനായി ആധുനിക രീതിയിൽ പണികഴിച്ച പുതിയ മന്ദിരത്തിൻ്റെയും, നവീകരിച്ച ഓപ്പൺ ഓഡിറ്റോറിയത്തിന്റെയും ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു.
എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്റെ 25 ലക്ഷം രൂപ ഫണ്ടും ഉൾപ്പടെ 50 ലക്ഷം രൂപയും ഉപയോഗിച്ചാണ് കെട്ടിടത്തിൻ്റെ നിർമ്മാണം. നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 12 ലക്ഷം രൂപ ചിലവഴിച്ചാണ് ഓപ്പൺ ഓഡിറ്റോറിയത്തിൻ്റെ നിർമ്മാണം. ഇരുനിലകളിലായി പണികഴിപ്പിച്ചതാണ് പുതിയ മന്ദിരം. കോവിഡ് പ്രോട്ടോക്കോൾ മാനദണ്ഡം പാലിച്ചു കൊണ്ടാണ് ചടങ്ങുകൾ സംഘടിപ്പിച്ചത് ചടങ്ങിൽ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി അധ്യക്ഷത വഹിച്ചു.