കണ്ണൂര്‍ കയര്‍ പ്രൊജക്ടിന് കീഴിലുള്ള  ധര്‍മ്മടം കയര്‍ വ്യവസായ സഹകരണ സംഘത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയ ആറ്  ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകളുടെ പ്രവര്‍ത്തനോദ്ഘാടനം ധനകാര്യ – കയര്‍ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് നിര്‍വഹിച്ചു.
സര്‍ക്കാര്‍ കയര്‍ വികസന വകുപ്പ് മുഖേന നടപ്പാക്കി വരുന്ന രണ്ടാം കയര്‍ പുന:സംഘടനയുടെ ഭാഗമായി 1000 ഓട്ടോമാറ്റിക് സ്പിന്നിങ് മെഷീനുകള്‍  2020 നവംബര്‍ മാസത്തോടെ 100 കയര്‍ സംഘങ്ങളില്‍ സ്ഥാപിച്ചു പ്രവര്‍ത്തന ക്ഷമമാക്കി വരുന്നതിന്റെ ഭാഗമായാണ് ധര്‍മടം സംഘത്തിനും മെഷീനുകള്‍ അനുവദിച്ചത്.

മികച്ച ഉല്‍പാദന ക്ഷമതയുള്ളതും നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുള്ളതുമായ സ്പിന്നിങ് മെഷീനുകള്‍ നിര്‍മ്മിച്ചു വിതരണം ചെയ്യുന്നത് പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനിയാണ്.

ചടങ്ങില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍ അധ്യക്ഷത വഹിച്ചു. കയര്‍ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍ പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ധര്‍മ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ബേബി സരോജം, പഞ്ചായത്ത് അംഗം ജനാര്‍ദ്ദനന്‍, കയര്‍ ഡയറക്ടറുടെ ചുമതല വഹിക്കുന്ന കെ എസ് പ്രദീപ്കുമാര്‍, ജില്ലാ കയര്‍ പ്രൊജകട് ഓഫീസര്‍ പി വി രവീന്ദ്രകുമാര്‍, കയര്‍ഫെഡ് ചെയര്‍മാന്‍ എന്‍ സായി കുമാര്‍, കയര്‍ മെഷിനറി മാനുഫാക്ചറിങ് കമ്പനി ചെയര്‍മാന്‍ കെ പ്രസാദ്,  എം ഡി പി വി  ശശീന്ദ്രന്‍,  എന്‍ സി ആര്‍ എം ഐ ഡയറക്ടര്‍ ഡോ. കെ ആര്‍ അനില്‍,  സംഘം പ്രസിഡണ്ട്്  എ വിജയന്‍, സെക്രട്ടറി ഇ  ഷൈജ തുടങ്ങിയവര്‍ പങ്കെടുത്തു.