ധര്‍മ്മടം മണ്ഡലത്തിലെ പഞ്ചായത്തുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഡോക്യുമെന്റ് ചെയ്യാന്‍ കിലയുടെ നേതൃത്വത്തില്‍ രണ്ട് ദിവസത്തെ ശില്‍പശാല പിണറായി സഹകരണ ബാങ്ക് ഹാളില്‍ ആരംഭിച്ചു. ശില്‍പശാല ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ അധ്യക്ഷത വഹിച്ചു. കെ പ്രദീപന്‍, കില ഫാക്കല്‍റ്റിമാരായ പി മോഹന്‍കുമാര്‍, സൂരജ് വര്‍മ്മ എന്നിവര്‍ സംസാരിച്ചു. മണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്തുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് രണ്ടുദിവസത്തെ ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.