ഓഖി ദുരിതാശ്വാസ നിധിയിലേക്ക് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി സമാഹരിച്ച ഫണ്ട് സംസ്ഥാന സെക്രട്ടറി കെ പവിത്രന്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലിക്ക് കൈമാറി. ജില്ലാ സപ്ലൈ ഓഫീസര്‍ പി.വി രമേശന്‍, തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസര്‍ ബാബു ജോസഫ്, അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എന്‍ സുരേശന്‍, എം.വി രാഘവന്‍, പി ഭാര്‍ഗവന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി. ഓഖി ഫണ്ടിലേക്ക് ജില്ലയിലെ റേഷന്‍ വ്യാപാരികളില്‍ നിന്ന് സമാഹരിച്ച തുകയാണ് കലക്ടര്‍ക്ക് കൈമാറിയത്.