ഉദ്ഘാടനത്തിന് സജ്ജമായ പനത്തടി, ബദിയഡുക്ക ബഡ്സ് സ്‌കൂളുകള്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് റവന്യു-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിനും ഏകോപനത്തിനുമുളള ജില്ലാതല സെല്ലിന്റെ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തിന്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

മുളിയാര്‍ പുനരധിവാസ ഗ്രാമത്തിന് കാസര്‍കോട് വികസന പാക്കേജില്‍ നിന്ന് 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണം ത്വരിതപ്പെടുത്താന്‍ കരാറുകാരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു. 59 കോടി രൂപയാണ് പദ്ധതിയുടെ ആകെ തുക. ടാറ്റാ കോവിഡ് ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലുളള സി ക്യാറ്റഗറിയില്‍ ഉള്‍പ്പെട്ട രോഗികളെ ചികിത്സിക്കുന്നതിനുളള നടപടി സ്വീകരിച്ചു വരുന്നു. ഇതിനുള്ള സാങ്കേതിക പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കു.ടാറ്റാ കോവിഡ് പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായല്‍ ജില്ലാ ആശുപത്രി പഴയ അവസ്ഥയിലേക്ക് മാറും. കിടപ്പിലായ ദുരിതബാധിതരായ കുട്ടികള്‍ക്ക് ടെലി മെഡിസിന്‍ സംവിധാനത്തിലൂടെ ഡോക്ടര്‍ രോഗിയെ കണ്ട് ചികിത്സ നിര്‍ദ്ദേശിക്കുന്നതിന് നടപടി സ്ഥീകരിക്കാന്‍ എന്‍ എച്ച് എം ജില്ലാ പ്രോഗ്രാം മാനേജര്‍ക്ക് നിര്‍ദ്ദശം നല്‍കി. കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കഴിയുന്നതും വേഗം പൂര്‍ത്തീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.8 കോടി രൂപയാണ് അനുവദിച്ചിട്ടുളളത്.

പ്ലാന്‍ന്റെഷന്‍ കോര്‍പ്പറേഷന്റെ ഗോഡൗണില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ കീടനാശിനി നിര്‍വീര്യമാക്കുന്നതിന് അടിയന്തിര നടപടി സ്ഥീകരിക്കാന്‍ പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ഇതിനുളള കരാറില്‍ ജില്ലാ കളക്ടര്‍ ഒപ്പ് വെച്ചിട്ടുണ്ടെന്നും പിസികെ മാനേജിങ് ഡയറക്ടറും കേരള കാര്‍ഷിക സര്‍വ്വകലാശാലയും കരാറില്‍ ഒപ്പ് വെച്ചാല്‍ നിര്‍വ്വീര്യമാക്കുന്നതിനുളള തുക അനുവദിക്കാന്‍ ആകുമെന്ന് കളക്ടര്‍ പറഞ്ഞു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ഐഎഎസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെല്ല് അംഗങ്ങള്‍, സെല്ല് ഡെപ്യൂട്ടി കളക്ടര്‍ ഗോപി നാഥ് തുടങ്ങിവര്‍ പങ്കെടുത്തു.