മാടക്കത്തറ നാല് സെൻറ് കോളനിയിൽ നിർമിക്കാൻ പോകുന്ന വാട്ടർടാങ്കിന്റെയും മറ്റ് അനുബന്ധ പ്രവൃത്തികളുടെയും നിർമാണോദ്ഘാടനം ഗവ ചീഫ് വിപ്പ് അഡ്വ കെ രാജൻ നിർവഹിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി എസ് വിനയൻ അധ്യക്ഷത വഹിച്ചു.എംഎൽഎയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 10 ലക്ഷം ചെലവഴിച്ചാണ് വാട്ടർ ടാങ്കുംമറ്റ് അനുബന്ധ പ്രവൃത്തികളും പൂർത്തീകരിക്കുക.ഈ പ്രദേശത്തെ 80 കുടുംബങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നപദ്ധതിയാണിത്.