വള്ളത്തോൾ നഗറിൽ പണി പൂർത്തിയാക്കിയ സാംസ്‌കാരിക നിലയവും ഇ.കെ.നായനാർ സ്മാരക ഓപ്പൺ എയർ ഓഡിറ്റോറിയവും ഉദ്ഘാടനം ചെയ്തു. പരേതനായ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് ടി.ആർ.നായരുടെ പേരിലുള്ള ലൈബ്രറിയും ഓഫീസ് മുറിയും ചേർന്നതാണ് സാംസ്‌കാരിക നിലയം.
ജില്ലാ പഞ്ചായത്തിൻ്റെ 30 ലക്ഷം രൂപയാണ് പദ്ധതികൾക്കായി വിനിയോഗിച്ചത്. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി.രാധാകൃഷ്ണൻ സാംസ്‌കാരിക നിലയവും പൊതു വേദിയും ഉദ്ഘാടനം ചെയ്തു.
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ അജിത രവികുമാർ, എം.ആർ.ജയകൃഷ്ണൻ, പി.നിർമ്മലദേവി, എ.കെ.പ്രതീഷ് കുമാർ, എം സുലൈമാൻ, പി.കെ.അജയകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.