കൊല്ലം ജില്ലയിൽ ശനിയാഴ്ച 741 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 510 പേര്‍ രോഗമുക്തരായി. കൊല്ലം കോര്‍പ്പറേഷനില്‍ മതിലില്‍, മുണ്ടയ്ക്കല്‍, തൃക്കടവൂര്‍, നീരാവില്‍, കടവൂര്‍, കാവനാട് എന്നിവിടങ്ങളിലും മുന്‍സിപ്പാലിറ്റികളില്‍ പുനലൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്ത് പരിധിയില്‍ മയ്യനാട്, തെക്കുംഭാഗം, ചാത്തന്നൂര്‍, പെരിനാട്, തൃക്കരുവ, ചിതറ, കല്ലുവാതുക്കല്‍, ചവറ, കുളക്കട, തൃക്കോവില്‍വട്ടം, ശൂരനാട്, ആദിച്ചനല്ലൂര്‍, ഇളമാട്, ഓച്ചിറ, ചിറക്കര, എഴുകോണ്‍, കടയ്ക്കല്‍, കരീപ്ര, കുളത്തൂപ്പുഴ, കിഴക്കേ കല്ലട, കൊറ്റങ്കര എന്നിവടങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
വിദേശത്ത് നിന്നുമെത്തിയ രണ്ടു പേര്‍ക്കും ഇതരസംസ്ഥാനത്ത്  നിന്നുമെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 735 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത രണ്ടു പേര്‍ക്കും ഒരു ആരോഗ്യപ്രവര്‍ത്തകയ്ക്കും  രോഗം സ്ഥിരീകരിച്ചു. അഞ്ചല്‍ സ്വദേശി സോമശേഖരന്‍പിള്ള(68) യുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.