കോവിഡ് 19 ബാധിതരായി ജില്ലയില് നിലവില് 7385 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (ഒക്ടോബർ 31) ജില്ലയില് 496 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 166 പേരെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 81189 സാമ്പിളുകള് പരിശോധനയ്ക്കായി അയച്ചതില് 78451 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 351 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 364 സാമ്പിളുകൾ അയച്ചു. 26377 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 18726 പേർ രോഗമുക്തി നേടി. ഇനി 1637 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 170801 പേരാണ് നിരീക്ഷണ കാലാവധി പൂര്ത്തിയാക്കിയത്. ഇതില് ഇന്ന് മാത്രം 1227 പേര് ക്വാറന്റൈന് പൂര്ത്തിയാക്കി. ജില്ലയിൽ 15004 പേർ വീടുകളിൽ നിരീക്ഷണത്തില് തുടരുന്നുണ്ട്.