മലപ്പുറം പരപ്പനങ്ങാടി എല്‍.ബി.എസ് മോഡല്‍ ഡിഗ്രി കോളേജില്‍ (അപ്ലൈഡ് സയന്‍സ്) പ്രിന്‍സിപ്പലിന്റെ ഒഴിവിലേയ്ക്ക് ഡെപ്യൂട്ടേഷന്‍/കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ സര്‍വ്വീസിലുള്ളവര്‍ക്കും, പി.എച്ച്.ഡിയും പ്രൊഫസറായി പത്ത് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്കും, സര്‍വ്വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം.

അപേക്ഷ വിശദമായ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം പതിനഞ്ചിനകം ഡയറക്ടര്‍, എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, നന്ദാവനം, പാളയം, തിരുവനന്തപുരം-33 വിലാസത്തില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ www.lbscentre.kerala.gov.in ല്‍ ലഭിക്കും.