കേരള നിയമസഭയുടെ യുവജനക്ഷേമവും യുവജനകാര്യവും സംബന്ധിച്ച സമിതി പി.എസ്.സിയുടെ വിവിധ റാങ്ക് ലിസ്റ്റുകളില്‍ ഉള്‍പ്പെട്ടവരുടെ നിയമനകാര്യങ്ങളില്‍, നേരിടുന്ന പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനായി യോഗം ആറിനു നടക്കും. പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന്‍ ഭാരവാഹികളെ പങ്കെടുപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ നടത്തുന്ന അവസാനഘട്ടയോഗം രാവിലെ 10.30 മുതല്‍ നിയമസഭാ സമുച്ചയത്തില്‍ ചേരും.