463 പേർക്ക് രോഗമുക്തി
പാലക്കാട് ജില്ലയിൽ 286 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 133 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 151 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 2 പേർ എന്നിവർ ഉൾപ്പെടും. 463 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ*
പാലക്കാട് സ്വദേശികൾ – 57 പേർ
ഒറ്റപ്പാലം സ്വദേശികൾ – 14 പേർ
പല്ലശ്ശന സ്വദേശികൾ- 11 പേർ
ഓങ്ങല്ലൂർ സ്വദേശികൾ- 10 പേർ
കൊപ്പം, പിരായിരി, വടക്കഞ്ചേരി സ്വദേശികൾ – 9 പേർ വീതം
വണ്ടാഴി, കണ്ണാടി, മാത്തൂർ സ്വദേശികൾ – 8 പേർ
കിഴക്കഞ്ചേരി സ്വദേശികൾ-7 പേർ വീതം
പുതുപ്പരിയാരം, മണ്ണാർക്കാട് സ്വദേശികൾ – 6 പേർ വീതം
പുതുശ്ശേരി, പൊൽപ്പുള്ളി, പെരുമാട്ടി, ഷൊർണൂർ സ്വദേശികൾ – 5 പേർ വീതം
മേലാർകോട്, കപ്പൂർ, കോട്ടായി, പുതുക്കോട്, മണ്ണൂർ, വല്ലപ്പുഴ, കൊടുമ്പ്, ചിറ്റൂർ തത്തമംഗലം നഗരസഭ, കണ്ണമ്പ്ര, പട്ടഞ്ചേരി, നെന്മാറ സ്വദേശികൾ- 4 പേർ
കൊല്ലംകോട്, വടവന്നൂർ, വിളയൂർ, പട്ടാമ്പി സ്വദേശികൾ – 3 പേർ വീതം
കോങ്ങാട്, ചെർപ്പുളശ്ശേരി, തിരുമിറ്റക്കോട്, അയിലൂർ, പുതുനഗരം, പരുതൂർ, തച്ചനാട്ടുകര, മുണ്ടൂർ, തിരുവേഗപ്പുറ, ചാലിശ്ശേരി, അനങ്ങനടി, മരുതറോഡ്, പെരിങ്ങോട്ടുകുറിശ്ശി സ്വദേശികൾ – 2 പേർ വീതം
വടകരപ്പതി, അകത്തേത്തറ, കുമരംപുത്തൂർ, കുത്തന്നൂർ, അലനല്ലൂർ, കൊടുവായൂർ, ലക്കിടി-പേരൂർ, പെരുവമ്പ്, എരുത്തേമ്പതി, മുതലമട, തെങ്കര, കാരാകുറുശ്ശി, പറളി, എരിമയൂർ, കരിമ്പുഴ, കുഴൽമന്ദം, കൊഴിഞ്ഞാമ്പാറ, അമ്പലപ്പാറ, വാണിയംകുളം,കാഞ്ഞിരപ്പുഴ, കൊട്ടോപ്പാടം,ആനക്കര സ്വദേശികൾ- ഒരാൾ വീതം
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 7235 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വയനാട്, 5 പേർ കണ്ണൂർ, 36 പേർ തൃശ്ശൂർ, 27 പേർ കോഴിക്കോട്, 35 പേർ എറണാകുളം, 86 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.