കോവിഡ് 19 ബാധിതരായി ജില്ലയില് നിലവില് 7235 പേരാണ് ചികിത്സയിലുള്ളത്. തിങ്കളാഴ്ച ജില്ലയില് 286 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 141 പേരെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു.

ഇതുവരെ 81791 സാമ്പിളുകള് പരിശോധനയ്ക്കായി അയച്ചതില് 79102 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 324 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 285 സാമ്പിളുകൾ അയച്ചു. 27098 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 19579 പേർ രോഗമുക്തി നേടി. ഇനി 1588 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

ഇതുവരെ 173654 പേരാണ് നിരീക്ഷണ കാലാവധി പൂര്ത്തിയാക്കിയത്. ഇതില് ഇന്ന് മാത്രം 1526 പേര് ക്വാറന്റൈന് പൂര്ത്തിയാക്കി. ജില്ലയിൽ 15399 പേർ വീടുകളിൽ നിരീക്ഷണത്തില് തുടരുന്നുണ്ട്.