നെഹ്‌റു യുവ കേന്ദ്രയുടെ വാര്‍ഷിക അവലോകന യോഗം എ.ഡി.എം ആര്‍.പി സുരേഷിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. 2020 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 20 വരെ നെഹ്‌റു യുവകേന്ദ്ര മുഖേന ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അവലോകന യോഗത്തില്‍ ചര്‍ച്ച ചെയ്തു. കോവിഡി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ബോധവല്‍ക്കരണ പരിപാടികള്‍, വെബിനാറുകള്‍, അന്താരാഷ്ട്ര ദിനാചരണങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍, തൊഴില്‍ നൈപുണ്യ പരിശീലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിച്ചത്.

വരും നാളുകളില്‍ യുവജനങ്ങള്‍ക്കിടയില്‍  തൊഴില്‍ പരിശീലനത്തിന്  അവസരമൊരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതലായി നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു  . ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. അനില്‍കുമാര്‍,  നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം . അനില്‍കുമാര്‍, ലീഡ് ബാങ്ക് ജില്ലാ മാനേജര്‍ ഡി. അനില്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍,  ജില്ലാ നിര്‍മിതി കേന്ദ്രം മാനേജര്‍ കെ. സെലീന, മലമ്പുഴ ഐടിഐ വൈസ് പ്രിന്‍സിപ്പാള്‍ കെ. സുന്ദരന്‍, കുടുംബശ്രീ ഡി. പി. എം. കെ നിമിഷ, യൂത്ത് ക്ലബ്ബ് ഭാരവാഹികള്‍, സ്‌കൗട്ട് ആന്‍ഡ് ഗൈഡ്, റെഡ് ക്രോസ്, എന്‍. സി. സി പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.