കോട്ടയം: വേമ്പനാട്ട് കായൽ സംരക്ഷിക്കുന്നതിന് ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ കായലിൽ പട്രോളിംഗ് നടത്തുന്നതിന് കരാർ അടിസ്ഥാനത്തിൽ ഗാർഡുകളെ നിയമിക്കുന്നു.
തീരദേശ മേഖലയിലെ മത്സ്യ തൊഴിലാളി കുടുംബങ്ങളിലെ വി.എച്ച്.എസ്.ഇ ഫിഷറീസ് അല്ലെങ്കിൽ ഹയർ സെക്കന്‍ഡറി വിജയിച്ചവരെയാണ് പരിഗണിക്കുന്നത്.
മോട്ടോറൈസ്ഡ് ഫിഷിംഗ് ബോട്ട് ഓടിക്കുന്നതിനും രണ്ടു മിനിറ്റിൽ 100 മീറ്റർ നീന്തുന്നതിനും കഴിവുണ്ടായിരിക്കണം. യോഗ്യരായവർ ഇന്ന് (നവംബർ മൂന്ന്) ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന വാക്ക്-ഇൻ- ഇൻ്റർവ്യൂവിൽ പങ്കെടുക്കണം.
യോഗ്യത ,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകർപ്പും ഹാജരാക്കണം. ഫോൺ 04812566823