ചെങ്ങന്നൂർ -ചെങ്ങന്നൂർ മണ്ഡലത്തിൽ കക്ഷിരാഷ്ട്രീയബേദമന്യേ എല്ലാ ജന വിഭാഗങ്ങളിലേക്കും, എല്ലാ മേഖലകളിലും വികസനം എത്തിക്കാൻ കഴിഞ്ഞുവെന്ന് പൊതുമരാമത്ത് രെജിസ്ട്രേഷൻ വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ചെങ്ങന്നൂർ മാവേലിക്കര മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പെരിങ്ങലിപ്പുറം വഴിവാടിക്കടവ് പാലത്തിന്റെ ഉദ്ഘാടനവും, മണ്ഡലത്തിലെ വിവിധ പദ്ധതികളുടെ പൂർത്തീകരണ -നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പുതിയ കാലം പുതിയ നിർമ്മാണം എന്ന രീതിയിൽ പ്രവർത്തിക്കുന്ന പൊതുമരാമത്ത് വകുപ്പ് നടപ്പിലാക്കികൊണ്ടിരിക്കുന്നത് അഴിമതി നിറഞ്ഞ പഴയ രീതിയെ തുടച്ച് നീക്കി എല്ലാ വിഭാഗങ്ങളേയും സ്പർശിക്കുന്ന വികസനമാണ്, നാടിന്റെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചെങ്ങന്നൂർ -മാവേലിക്കര മണ്ഡലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ വഴിവാടിക്കടവ് പാലത്തിന് 2018 ലാണ് ഭരണാനുമതി ലഭിച്ചത്, ഒന്നര വർഷം കൊണ്ട് പൂർത്തുയായിരിക്കുന്ന പാലം പൊതുമരാമത്ത് വകുപ്പിന്റെ വികസന പ്രവർത്തനങ്ങളുടെ മറ്റൊരു നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. 25 കോടിരൂപ വകയിരുത്തി അച്ഛൻകോവിലാറിന് കുറുകെ
125 മീറ്റർ നീളത്തിൽ, രണ്ട് വശങ്ങളിലായി 9 മീറ്ററിൽ നടപ്പാത, അപ്രോച്ച് റോഡുകൾ തുടങ്ങിയ സൗകര്യങ്ങളോടെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
വഴിവാടി കടവ് പാലം, എണ്ണക്കാട് – ചെറിയനാട് -മാമ്പ്ര പാടം റോഡ്, അമ്പീരത്ത് പടി -വനവാതുക്കര -കുത്തിയതോട്, റോഡ്, പുത്തൻകാവ് -ഇടനാട് റോഡ്, ബുധനൂർ -എണ്ണക്കാട് കമ്മ്യൂണിറ്റി ഹാൾ, ബുധനൂർ പഞ്ചായത്ത് സോളാർ വൈദ്യുതി പദ്ധതി, തുടങ്ങിയ പൂർത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനവും, വിവിധ പഞ്ചായത്തുകളിലെ ഗ്രാമീണ റോഡുകളുടെ നിർമ്മാണോദ്ഘാടനവും മന്ത്രി നിർവഹിവച്ചു, പൊതുമരാമത്ത്, നബാഡ്, വെള്ളപൊക്ക പുനരുദ്ധാരണ പദ്ധതി തുടങ്ങിയ വിവിധ വകുപ്പുകളുടെ തുക വകയിരുത്തിയാണ് പദ്ധതികൾ പൂർത്തിയാക്കുന്നത് .പൊതുമരാമത്ത് വകുപ്പിൽ നിന്നും 110 കോടി രൂപയാണ് പദ്ധതികൾക്ക് അനുവദിച്ചിരിക്കുന്നത്.
ചടങ്ങിൽ സജി ചെറിയാൻ എം. എൽ. എ അധ്യക്ഷത വഹിച്ചു, കൊടികുന്നിൽ സുരേഷ് എം. പി, ആർ. രാജേഷ് എം. എൽ. എ, പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയർ എസ്. മനോ മോഹൻ, സൂപ്രണ്ടിങ് എൻജിനീയർ(പാലങ്ങൾ ) മഞ്ജുഷ പി.ആർ, സൂപ്രണ്ടിങ് എൻജിനീയർ(റോഡ് ) ഗീത എസ്, ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: വി വേണു, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘു പ്രസാദ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി അജിത, ബുധനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: പി വിശ്വംഭരപണിക്കർ തുടങ്ങിയവർ സന്നിഹിതരായി