ആലപ്പുഴ :ആലപ്പുഴയിലെ കനാലുകൾ നവീകരിക്കുന്നുണ്ടെങ്കിലും അതിനെ തനതായ രീതിയിൽ സംരക്ഷിച്ചില്ലെങ്കിൽ ആലപ്പുഴയുടെ ടൂറിസം രംഗത്തിന് മങ്ങലേൽക്കുമെന്ന് ന്ത്രി ടി.എം. തോമസ് ഐസക്.
കോവിഡാനന്തര കാലത്ത് ടൂറിസമാണ് ലോകം മുഴുവന്റെയും വികസനത്തിന്റെ കാതലാകുക .ആലപ്പുഴക്കും ടൂറിസം മേഖലയിൽ മികച്ച സാധ്യതകളാണുള്ളത്. പൗരണികതയുടെ കേന്ദ്രങ്ങൾ വളരെയേറെ ഉള്ള ആലപ്പുഴയിലെ പഴയ തുറമുഖവും അടഞ്ഞുപോയ ഫാക്ടറികളും തുറക്കാൻ സാധിക്കില്ലെങ്കിൽ പോലും മറ്റു പഴയ പാണ്ടികശാലകൾ ധാരാളം ഉണ്ട്. അവയും മറ്റു ചരിത്രസ്മാരകങ്ങളും പുനരുജ്ജീവിപ്പിക്കാൻ സാധിക്കും.കൂടാതെ മുഖ്യമന്ത്രി പറഞ്ഞതുപോലെ കനാലുകൾ നവീകരിച്ചു സൂക്ഷിക്കുവാനുള്ള ഉത്തരവാദിത്വം കൂടി ആലപ്പുഴ പൈതൃകപദ്ധതിയുടെ നടത്തിപ്പുകാരായ മുസിരീസ് പ്രൊജക്റ്റിനെ ഏൽപ്പിക്കുവാനാണ് ആലോചിക്കുന്നതെന്നും പൈതൃക പദ്ധതിയുടെ ഉദ്ഘാടന വേദിയായ പോർട്ട് മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ ധനകാര്യ-കയർ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് പറഞ്ഞു.
ചടങ്ങിൽ ആലപ്പുഴ പൈതൃകപദ്ധതിയുടെ ലോഗോ ഡിസൈൻ ചെയ്തത്തിന് 1 ലക്ഷം രൂപയുടെ സമ്മാനർഹനായ അഭിഷേകിന്റെ മാതാപിതാക്കൾ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
കനാൽ നവീകരണത്തിന്റെ ആദ്യഘട്ടത്തിൽ വാടക്കനാലുകളും കമ്മിഷൻഡ് കനാലുകളും ഇവ രണ്ടിനെയും ബന്ധിപ്പിക്കുന്ന ക്രോസ്സ് കനാലുകളും 30 കോടി രൂപ മുടക്കിൽ നവീകരിച്ചു. ഇനി അരികുകൾ കെട്ടി ബലപ്പെടുത്തൽ 1 കനാലുകളുടെ ഇരുവശവും ആളുകൾക്ക് ഇരിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും നടപ്പാതയും മറ്റു സൗകര്യങ്ങൾ എന്നിവയും ഒരുക്കുന്നുണ്ട് 14.02 കോടി രൂപ മുടക്കിൽ നവീകരിച്ചു സംരക്ഷിക്കുമെന്നും ഡോ ടി എം തോമസ് ഐസക്ക് പറഞ്ഞു. കനാൽ നവീകരണത്തിന്റെ ഒന്നാം ഘട്ട പ്രവർത്തികളുടെ പൂർത്തികരണവും രണ്ടാം ഘട്ട പ്രവർത്തികളുടെ നിർമാണോദ്ഘാടനവും നടന്ന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിയാവാക്കി വനം ഉദ്ഘാടനചടങ്ങിൽ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്ക്,എ എം ആരിഫ് എം പി, ജില്ലാ കളക്ടർ എ അലക്സാണ്ടർ എന്നിവർ വൃക്ഷതൈകൾ നട്ടു. പോർട്ട് മ്യൂസിയം, കടൽപാലം നിർമാണോദ്ഘാടനം, ബീച്ച് സൈഡ് സൗന്ദര്യവൽക്കരണം എന്നിവയുടെയും ശിലാസ്ഥാപനം ഇതേതുടർന്ന് അദ്ദേഹം നിർവഹിച്ചു.
കനാൽ സൈഡിൽ നടന്ന ശിലാസ്ഥാപന ചടങ്ങിൽ എ എം ആരിഫ് എം പി, കേരള ടൂറിസം എ ടി ജി കൃഷ്ണ തേജ, മുസീരിസ് പ്രൊജക്റ്റ് എം ടി പി എം നൗഷാദ് എന്നിവർ സന്നിഹിതരായി.