ചിറക്കര ഗ്രാമപഞ്ചായത്തിലെ വേവുകോണം കുളങ്ങര കല്ലുംപുറത്ത് മുട്ടയഴികം കനാല്‍ റോഡിന്റെ നിര്‍മാണോദ്ഘാടനം മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ നിര്‍വഹിച്ചു. ജില്ലയില്‍ 129 കോടിയോളം രൂപ റോഡ് വികസനത്തിനായി ചെലവഴിച്ചിട്ടുണ്ടെന്നും ചിറക്കര ഗ്രാമപഞ്ചായത്ത് ഉള്‍പ്പെടുന്ന ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ തീരദേശ-പശ്ചാത്തല വികസനത്തിനായി 16 കോടിയോളം രൂപ നല്‍കിയെന്നും മന്ത്രി പറഞ്ഞു.
ആധുനിക നിലവാരത്തോടെയുള്ള റോഡുകള്‍, മാര്‍ക്കറ്റുകള്‍, കടലോര ഭീഷണി നേരിടുന്ന മേഖലയിലെ പുനരധിവാസം, സ്‌കൂള്‍ നവീകരണം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. പിന്നാക്കാം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് മുഖ്യപരിഗണന നല്‍കുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. മന്ത്രി കൂട്ടിച്ചേര്‍ത്തു.
വേവുകോണം ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജി എസ് ജയലാല്‍ എം എല്‍ എ അധ്യക്ഷനായി.