പാലക്കാട്: കേന്ദ്ര ടി.ബി ഡിവിഷന് വഴി സംസ്ഥാന ടി.ബി സെല്ലില് നിന്നും നല്കിയ കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി മെഷീന് (CR X-Ray) ജില്ലാ ടി.ബി സെന്ററില് സ്ഥാപിച്ചു. രാജ്യത്തെ ഒരു ടി.ബി സെന്ററില് ആദ്യമായാണ് ഇത് സ്ഥാപിക്കുന്നത്. ഡെപ്യുട്ടി ഡി.എം.ഒ ശെല്വരാജ് ഉദ്ഘാടനം നിര്വ്വഹിച്ചു. ജില്ലാ ടി.ബി ഓഫീസര് ഡോ.എ.കെ. അനിത അദ്ധ്യക്ഷയായി. പരിപാടിയില് ഡോ.അബുബക്കര് അബ്ദുള്ള , എസ്.ടി.എല്.എസ് എസ്. ദീപ, ജില്ലാ ആശുപത്രി സീനിയര് റേഡിയോഗ്രാഫര് മുത്തുസ്വാമി, ടി.ബി സെന്ററിലെ റേഡിയോഗ്രാഫര് അച്ചുദയാല് എന്നിവര് പങ്കെടുത്തു.