ആയുര്‍വേദ സിദ്ധ യുനാനി ഔഷധങ്ങളില്‍ ചേര്‍ക്കുന്ന അസംസ്‌കൃത ഔഷധങ്ങളുടെ (അങ്ങാടി പച്ചമരുന്നുകള്‍) ശേഖരണം, സൂക്ഷിപ്പ്, വിപണനം എന്നിവ സംബന്ധിച്ച് വിശദമായ പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ ഡ്രഗ്സ് കണ്‍ട്രോള്‍ ആയുര്‍വേദ വിഭാഗം തയ്യാറെടുക്കുന്നു. ഇതിലേക്കായി പൊതുജനങ്ങള്‍ക്കും പ്രായോഗിക പരിജ്ഞാനമുള്ളവര്‍ക്കും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഈ മാസം 30 വരെ സമര്‍പ്പിക്കാം. വിലാസം: ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളര്‍ (ആയുര്‍വേദം), ഡെപ്യൂട്ടി ഡ്രഗ്സ് കണ്‍ട്രോളറുടെ (ആയുര്‍വേദം) കാര്യാലയം, ആരോഗ്യഭവന്‍, എം.ജി. റോഡ്, തിരുവനന്തപുരം-695001, ഇ-മെയില്‍: dcayur@gmail.com. ഫോണ്‍: 0471-2335393.