തൃശ്ശൂർ:  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ സമിതി കാലാവധി അവസാനിയ്ക്കുന്ന വേളയിൽ ഹരിത കേരള മിഷന്റെ നിർദ്ദേശാനുസരണം കുന്നംകുളം നഗരസഭയിലെ കൗൺസിലർമാർ മരങ്ങൾ നട്ട് മാതൃകയായി. തൃശ്ശൂർ റോഡിൽ ഗവ. ബോയ്സ് ഹൈസ്കൂളിന് മുൻഭാഗത്ത് ഫുട്പാത്തിനോട് ചേർന്നാണ് നഗരസഭ കൗൺസിലർമാരെല്ലം മരത്തൈകൾ നട്ടുപിടിപ്പിച്ചത്.

‘ഓർമ്മ തുരുത്ത് ‘എന്ന് പേരിട്ടിട്ടുള്ള ഈ പദ്ധതി നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ ഉൽഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എം സുരേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ഗീത ശശി, സുമ ഗംഗാധരൻ, കെ.കെ.ആനന്ദൻ, മിഷ സെബാസ്റ്റ്യൻ എന്നിവരും കൗൺസിലർമാരും സന്നിഹിതരായി.

കുന്നംകുളം നഗരപ്രദേശം വൃത്തിയുള്ളതും ഭംഗിയുള്ളതുമായി നിലനിർത്തുന്നതിന് പൊതുജനങ്ങൾ നഗരസഭയുടെ നിർദ്ദേശങ്ങർ പാലിക്കണമെന്ന് ചെയർപേർസൺ സീത രവീന്ദ്രൻ അഭ്യർഥിച്ചു.