തിരുവനന്തപുരം: ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സബ്‌സിഡി സ്‌കീമില്‍ സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിനായി അനെര്‍ട്ട് അപേക്ഷ ക്ഷണിച്ചു. www.buymysun.com വെബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കാം. ആദ്യ മൂന്ന് കിലോവാട്ടിന് 40% സബ്‌സിഡിയും, അധികമായി വരുന്ന 10 കിലോവാട്ട് വരെയുളള നിലയങ്ങള്‍ക്ക് ഓരോ കിലോവാട്ടിനും 20 ശതമാനം സബ്‌സിഡിയും ലഭ്യമാകും. മുന്‍ഗണനാ ക്രമമനുസരിച്ച് സാധ്യത പഠനം നടത്തിയാകും നിലയങ്ങള്‍ സ്ഥാപിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പറായ 1800-425-1803 ബന്ധപ്പെടണമെന്ന് അനെര്‍ട്ട് ജില്ലാ എന്‍ജിനീയര്‍ അറിയിച്ചു.