അര നൂറ്റാണ്ടിലേറെയായി സ്വന്തമായി ഭൂമിയില്ലാതിരുന്ന വി.എം. പൊന്നമ്മ പട്ടയം ലഭിച്ച സന്തോഷത്തിലാണ്. ആറന്മുള എഴിക്കാട് കോളനിയില്‍ താമസിക്കുന്ന പൊന്നമ്മയ്ക്കും കുടുംബത്തിനും അഞ്ച് സെന്റ് സ്ഥലത്തിന്റെ പട്ടയമാണ് ലഭിച്ചത്.
വിധവയായ പൊന്നമ്മയ്ക്ക്  കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് മാത്രമാണ് ഇതുവരെ ഉണ്ടായിരുന്നത്. മകന്‍ സുനില്‍ കുമാര്‍ കൂലിപ്പണിക്ക് പോയാണ് കുടുംബം പുലര്‍ത്തുന്നത്. മകനും ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന്റെ കിടപ്പാടത്തിന് പട്ടയം ലഭിച്ച സന്തോഷത്തില്‍ മനസ് തുറന്ന് ചിരിക്കുകയാണ് പൊന്നമ്മ.