ഏറെ കാത്തിരിപ്പിന് ശേഷം ദേശീയപാത വികസനം മലപ്പുറം ജില്ലയില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ദേശീയ പാതവികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണോദ്ഘാടനം നവംബര്‍ അഞ്ച് രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് മുഖേന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ – ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം.പി.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
