ശൂരനാട് വടക്ക് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനായി.
സംസ്ഥാനത്തെ റവന്യൂ ഓഫീസുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് കൂടുതല്‍ ജനസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായിട്ടാണ് കുന്നത്തൂര്‍ താലൂക്കിലെ ശൂരനാട് വടക്ക് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിച്ചത്. 43 ലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിച്ചത്.
ചടങ്ങില്‍ കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ശിലാഫലകം അനാച്ഛാദനം ചെയ്തു. കെ സോമപ്രസാദ് എം പി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്തംഗം എം ശിവശങ്കരപ്പിള്ള, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി അരുണാ മണി, ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പ്രസാദ്, ബ്ലോക്ക് പഞ്ചായത്തഗം അംബികാദേവിപിള്ള, പഞ്ചായത്ത് അംഗം ഗിരീഷ്, കുന്നത്തൂര്‍ തഹസില്‍ദാര്‍ എം നിസാം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
