പൊൻമുടി ഡാമിലെ ജലനിരപ്പ് ഉയരുന്നതിനാലും വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പൊൻമുടി ഡാമിൻ്റെ രണ്ടു ഷട്ടറുകൾ 5ന്‌ രാവിലെ 6 മണി മുതൽ തുറന്നു വിടും. ഷട്ടറുകൾ 30 സെ.മീ. ഉയർത്തി 45 ക്യുമെക്സ് വരെ ജലം ഘട്ടം ഘട്ടമായി പുറത്തേക്ക് ഒഴുക്കി വിടും. പന്നിയാറിൻ്റെയും മുതിരപ്പുഴയാറിൻ്റെയും പെരിയാറിൻ്റെയും ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.