കുന്നംകുളം നഗരസഭ ആർത്താറ്റ് സൗത്ത് വാർഡിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്‌സൺ സീത രവീന്ദ്രൻ നിർവ്വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും ലഭിച്ച 23 ലക്ഷം ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ആർത്താറ്റ് പള്ളി കണ്ടപ്പൻ ബസാർ റോഡും നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച 104ാം നമ്പർ പ്രിയദർശിനി അങ്കണവാടിയുമാണ് തുറന്നത്.
ആർത്താറ്റ് സൗത്ത് പ്രദേശത്തെ ജനങ്ങളുടെ കാലങ്ങളായുള്ള അഭിലാഷമാണ് പദ്ധതികളിലൂടെ യാഥാർഥ്യമായത്.
നഗരസഭ വൈസ് ചെയർമാൻ പി.എം.സുരേഷ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.കെ.ആനന്ദൻ, വാർഡ് കൗൺസിലർ പ്രിയ സജീഷ് തുടങ്ങിയവർ പങ്കെടുത്തു.
