ജില്ലയില്‍ ബുധനാഴ്ച 937 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 769 പേര്‍ രോഗമുക്തി നേടി. വിദേശത്ത് നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം മൂലം 925 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത അഞ്ചു പേര്‍ക്കും നാലു ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു.
കൊല്ലം കോര്‍പ്പറേഷന്‍ പരിധിയില്‍ 172 പേര്‍ക്കാണ് രോഗബാധ. കരിക്കോട് സ്വദേശി ഉണ്ണികൃഷ്ണന്റെ(83) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.