പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പുതുതായി നിര്‍മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ എട്ടു സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 11 സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ സി രവീന്ദ്രനാഥ് അധ്യക്ഷനായി. ധനകാര്യ വകുപ്പ് മന്ത്രി ഡോ ടി എം തോമസ് ഐസക്ക് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പേരൂര്‍ മീനാക്ഷി വിലാസം സ്‌കൂളിലും മന്ത്രി കെ രാജു അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ശിലാഫലകം അനാച്ഛാദനം ചെയ്തു. എം എല്‍ എ മാരായ എം മുകേഷ്, എം നൗഷാദ്, പി അയിഷാപോറ്റി, ആര്‍ രാമചന്ദ്രന്‍, കോവൂര്‍ കുഞ്ഞുമോന്‍, എം പി മാരായ കെ സോമപ്രസാദ്, എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവര്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു.
പട്ടത്താനം ഗവണ്‍മെന്റ് എസ് എന്‍ ഡി പി യു പി എസ്, മയ്യനാട് വെള്ളമണല്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്, അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് എച്ച് എസ് എസ്, പുത്തൂര്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്, വള്ളിക്കീഴ് ഗവണ്‍മെന്റ് എച്ച് എസ് എസ്, അയ്യന്‍കോയിക്കല്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്, തഴവ ഗവണ്‍മെന്റ് എ വി ബി എച്ച് എസ്, പേരൂര്‍ ഗവണ്‍മെന്റ് മീനാക്ഷി വിലാസം വി എച്ച് എസ് എസ് എന്നീ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും ഓച്ചിറ ഗവണ്‍മെന്റ് എച്ച് എസ് എസ്, പുന്നല ഗവണ്‍മെന്റ് വി എച്ച് എസ് എസ്, പട്ടത്താനം ഗവണ്‍മെന്റ് എസ് എന്‍ ഡി പി യു പി എസ്, വാളത്തുംഗല്‍ ഗവണ്‍മെന്റ് ബി എച്ച് എസ് എസ്, ചവറ സൗത്ത് ഗവണ്‍മെന്റ് യു പി എസ്, പെരുങ്കുളം ഗവണ്‍മെന്റ് പി വി എച്ച് എസ്, ഉളിയക്കോവില്‍ ടി കെ ഡി എം ഗവണ്‍മെന്റ് എച്ച് എസ് എസ്, കോയിക്കല്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്, പള്ളിമണ്‍ ഗവണ്‍മെന്റ് എച്ച് എസ് എസ്, ശാസ്താംകോട്ട ഗവണ്‍മെന്റ് എച്ച് എസ് എസ് എന്നീ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനവുമാണ്
