മയ്യനാട്, തൃക്കടവൂര്‍, കൊല്ലം ഈസ്റ്റ് വില്ലേജ് ഓഫീസുകളുടെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.
മയ്യനാട് വില്ലേജ് ഓഫീസില്‍ നടന്ന നിര്‍മ്മാണോദ്ഘാടന പരിപാടിയില്‍ എം എല്‍ എ എം നൗഷാദ് ശിലാഫലകം അനാച്ഛാദനം ചെയ്തു.വില്ലേജ് ഓഫീസിന് മുന്നിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് എം എല്‍ എ പറഞ്ഞു.വില്ലേജ് ഓഫീസിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്മാര്‍ട് വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവിലാണ് നിര്‍മാണം. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം എസ് ഫത്തഹുദ്ദീന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് രാജീവ്, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എല്‍ ലക്ഷ്മണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി എസ് വിപിന്‍, വാര്‍ഡ് മെമ്പര്‍ എന്‍ ഷീലജ, കൊല്ലം തഹസില്‍ദാര്‍ എസ് ശശിധരന്‍പിള്ള എന്നിവര്‍ പങ്കെടുത്തു.
തൃക്കടവൂര്‍, കൊല്ലം ഈസ്റ്റ് വില്ലേജ് ഓഫീസുകളിലെ അങ്കണത്തില്‍ നടന്ന പരിപാടിയില്‍ എം മുകേഷ് എം എല്‍ എ ശിലാഫലകങ്ങള്‍ അനാച്ഛാദനം ചെയ്തു. സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നിറവേറ്റികൊണ്ടിരിക്കുന്നത് ജനങ്ങളോടുള്ള പ്രതിബദ്ധതയുടെ തെളിയാണെന്ന് എം എല്‍ എ പറഞ്ഞു.
