എറണാകുളം: പി.വി.എസ് കോവിഡ് അപെക്സ് സെൻ്ററിലെ ഐ.സി.യുവിലേക്കാവശ്യമായ ജീവൻ രക്ഷാ ഉപകരണങ്ങളുടെ അനുബന്ധ സാമഗ്രികൾ കൈമാറി. കൊച്ചി റോട്ടറി ക്ലബ്ബും ഇന്നർ വീൽ ക്ലബുമാണ് ഒന്നര ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകിയത്.
റോട്ടറി ക്ലബ് പ്രസിഡൻ്റ് രവീന്ദ്ര കൃഷ്ണൻ, റോട്ടറി ക്ലബ് ആരോഗ്യ പ്രതിനിധി ഡോ.ഗിരിധർ, ഇന്നർ വീൽ ക്ലബ് പ്രസിഡൻ്റ് കവിത ജോർജ്, വൈസ് പ്രസിഡൻ്റ് ഗീത കൃഷ്ണൻ എന്നിവർ സാമഗ്രികൾ കൈമാറി.
ഡോ. ആശ, ഡോ.ഹനീഷ്, ഡോ.ജുനൈദ്, ഡോ.അൻവർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
കോവിഡ് ചികിത്സാ രംഗത്ത് റോട്ടറി ക്ലബ് ഉൾപ്പടെയുള്ള വിവിധ സംഘടനകളുടെ സഹായങ്ങൾ മാതൃകാപരമാണെന്ന് ഡോ.ഹനീഷ് അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള ആശുപത്രികളുടെ സഹകരണമാണ് കോവിഡ് ചികിത്സാ കേന്ദ്രങ്ങളെ മുന്നോട്ട് നയിക്കുന്നത്. ജിയോജിത്ത്, വി-ഗാർഡ് തുടങ്ങിയ സ്ഥാപനങ്ങളും സഹായങ്ങൾ നൽകിയിട്ടുണ്ട്. മറ്റ് സ്ഥാപനങ്ങളുടെയും സഹകരണം ആശുപത്രിയുടെ പ്രവർത്തനത്തിന് സഹായിച്ചിട്ടുണ്ടെന്നും ഹനീഷ് പറഞ്ഞു.