തരിശുഭൂമി കൃഷിയോഗ്യമാക്കി മാറ്റുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന തരിശുരഹിത നഗരം പദ്ധതിയുടെ ഭാഗമായി കൊല്ലത്ത് വാഴത്തോട്ടമൊരുങ്ങി. കോര്‍പറേഷന്‍, വടക്കേവിള കൃഷിഭവന്‍, പുന്തലത്താഴം ശ്രീമംഗലത്ത് നഗര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ എന്നിവ ചേര്‍ന്നാണ് പുന്തലത്താഴത്ത് കൃഷി നടത്തുന്ന്. കൃഷി വ്യാപനം ലക്ഷ്യമാക്കി വാഴക്കന്ന്, കറിവേപ്പ്, റമ്പുട്ടാന്‍ തുടങ്ങിയവയുടെ തൈകളും ഇതോടനുബന്ധിച്ച് വിതരണം ചെയ്തു.
കര്‍ഷക കൂട്ടായ്മ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് ഉദ്ഘാടനം ചെയ്തു. റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി. രാജേന്ദ്രന്‍പിള്ള അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ എസ്. സതീശന്‍, അസോസിയേഷന്‍ സെക്രട്ടറി കിളികൊല്ലൂര്‍ രംഗനാഥ്, രക്ഷാധികാരി സി. വിജയന്‍പിള്ള, അഡ്വ. തയ്യില്‍ ജയമോഹന്‍, ഒ. സോമന്‍പിള്ള, സി. രാധാകൃഷ്ണന്‍, കെ. സിന്ധു, എസ്. മഞ്ജു, ശ്യാമള, ടി. മിനി, ജി. മണികണ്ഠന്‍ പിള്ള എന്നിവര്‍ പങ്കെടുത്തു. അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ടി. പ്രകാശ് കൃഷിരീതികള്‍ വിശദമാക്കി.