ആലപ്പുഴ: അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ പുതുതായി നിർമിച്ച ബസ് ഷെൽട്ടർ പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നാടിനു സമർപ്പിച്ചു .എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 24.5 ലക്ഷം രൂപ മുടക്കു മുതലിലാണ് നിർമിച്ചിരിക്കുന്നത് .കാത്തിരിപ്പു കേന്ദ്രം, മുകളിലത്തെ നിലയിൽ കെ എസ് ആർ ടി സി യുടെ മേഖല ഓഫീസ്, പുറകിലായി 6 ടോയ്ലെറ്റുകൾ എന്നിവയാണ് നിർമിച്ചിരിക്കുന്നത്.ചടങ്ങിൽ അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി വേണുലാൽ, പൊതുമരാമത്തു വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ വി ഐ നസീം ,ഡി ടി ഓ അശോക് കുമാർ തുടങ്ങിയവർ സന്നിഹിതരായി .
