ജില്ലാ സംരക്ഷണ യൂണിറ്റില്‍ കരാര്‍ അടിസ്ഥാനത്തില്‍ റെസ്‌ക്യൂ ഓഫിസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.  ആറു മാസത്തേക്കാണ് നിയമനം.  എം.എ സോഷ്യോളജി/എം.എസ്.ഡബ്ല്യൂ യോഗ്യതയുളള തിരുവനന്തപുരം ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം.  മുന്‍പരിചയം അഭികാമ്യം.  പ്രായപരിധി 30 വയസ്സ്.  തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 18,000/- രൂപ ഹോണറേറിയം ലഭിക്കും.  അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 10.  കൂടുതല്‍ വിവരങ്ങള്‍ക്ക് application.tvmdcpu2019@gmail.com, 0471-2345121.