ആലപ്പുഴ: ആലപ്പുഴ തിരുവമ്പാടി ഹൈ സ്കൂളിലെ പുതുതായി നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണ ഉദ്ഘാടനം പൊതുമരാമത്തു വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിച്ചു. 3 കോടി രൂപ മുടക്കിൽ 3 നിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ചടങ്ങിൽ മുനിസിപ്പൽ ചെയർമാൻ ഇല്ലിക്കൽ കുഞ്ഞുമോൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സി ജ്യോതിമോൾ, ഡി ഇ ഓ ഭാരതി ഷേണായി, ഹൈ സ്കൂൾ, ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽമാർ, അധ്യാപകർ, പി ടി എ അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.