എറണാകുളം: കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗങ്ങൾക്ക് സർക്കാരിൻ്റെ 100 ദിന കർമ്മപദ്ധതികളുടെ ഭാഗമായി പൊതുവിപണിയിലെ വില നിലവാരം പിടിച്ചുനിർത്തുന്നതിനും ജനങ്ങൾക്കും സഹകാരികൾക്കും ആശ്വാസം നൽകുന്നതിന് വേണ്ടി ഊന്നുകല്ലിൽ സഹകരണ കൺസ്യൂമർ സ്റ്റോർ പ്രവർത്തനമാരംഭിച്ചു. ഊന്നുകൽ സർവീസ് സഹകരണ ബാങ്കിൻ്റെ ഹെഡ്ഡാഫീസ് മന്ദിരത്തിൽ ആരംഭിച്ച സ്റ്റോറിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
ബാങ്ക് പ്രസിഡൻ്റ് എം സ് പൗലോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു

ഭരണ സമിതി അംഗങ്ങളായ തോമാച്ചൻ ചാക്കോച്ചൻ,ജോയി പോൾ,പീറ്റർ മാത്യു,തോമസ് പോൾ,സജീവ് ഗോപാലൻ,ഗ്രേസി ജോൺ,സീന സജി,സെക്രട്ടറി കെ കെ ബിനോയി, സ്‌പെഷ്യൽ ഗ്രേഡ് ഇൻസ്‌പെക്ടർ പ്രവീൺ പി ആർ,പഞ്ചായത്ത് അംഗം ജോഷി കുര്യാക്കോസ്,കെ ഇ ജോയി, ഷിബു പടപ്പറമ്പത്ത്,പി റ്റി ബെന്നി,കെ കെ ചാക്കോച്ചൻ എന്നിവർ പങ്കെടുത്തു.