കാസര്‍കോട് ജില്ലയില്‍ 159 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ വിദേശത്ത് നിന്നുവന്ന ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെ 158 പേര്‍ക്കുമാണ് രോഗം ബാധിച്ചത്. 162 പേര്‍ രോഗമുക്തരായി.
ജില്ലയില്‍ ഇതുവരെ 19715 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇത് വരെ 17979 പേര്‍ രോഗമുക്തി നേടി. 204 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 1532 പേരാണ് ചികിത്സയിലുള്ളത്. സെന്റിനല്‍ സര്‍വ്വേ അടക്കം 1090 സാമ്പിളുകളാണ് പരിശോധനയ്ക്കയച്ചത്.ഇതോടെ ഇതുവരെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ എണ്ണം 137432 ആയി.

നിരീക്ഷണത്തിലുള്ളത് 4774 പേര്‍

വീടുകളില്‍ 4242 പേരും സ്ഥാപനങ്ങളില്‍ 532 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ കോവിഡ് നിരീക്ഷണത്തിലുള്ളത് 4774 പേരാണ്.
പുതിയതായി 339 പേരെ നിരീക്ഷണത്തിലാക്കി. 221 പേരുടെ പരിശോധന ഫലംലഭിക്കാനുണ്ട്. 156 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. പുതിയതായി ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 94 പേരെ നിരീക്ഷണത്തിലാക്കി. ആശുപത്രിയിലും മറ്റു കോവിഡ് കെയര്‍ സെന്ററുകളിലുമായി 210 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍- 12, ബദിയഡുക്ക- 5, ബേഡഡുക്ക- 2, ചെമ്മനാട്-3, ചെങ്കള- 2, ചെറുവത്തൂര്‍- 6, ദേലംപാടി-10, കള്ളാര്‍-11, കാഞ്ഞങ്ങാട്- 13, കാറഡുക്ക- 1, കാസര്‍കോട്- 3, കയ്യൂര്‍ ചീമേനി- 3,കിനാനൂര്‍ കരിന്തളം- 4, കോടോംബേളൂര്‍- 9, കുംബഡാജെ- 5, കുമ്പള- 5, കുറ്റിക്കോല്‍- 12, മധൂര്‍- 2, മംഗല്‍പാടി- 1, മൊഗ്രാല്‍പുത്തൂര്‍- 1, മുളിയാര്‍- 3, നീലേശ്വരം- 14, പള്ളിക്കര- 9, പനത്തടി- 1, പിലിക്കോട്- 2, പുല്ലൂര്‍പെരിയ- 6, തൃക്കരിപ്പൂര്‍- 2, ഉദുമ- 3, വലിയപറമ്പ- 3, വെസ്റ്റ് എളേരി- 6

ഞായറാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്

അജാനൂര്‍- 15, ബദിയഡുക്ക- 4, ബേഡഡുക്ക- 13, ചെമ്മനാട്- 5, ചെങ്കള- 11, ചെറുവത്തൂര്‍- 13, ദേലംപാടി- 3, കള്ളാര്‍- 1, കാഞ്ഞങ്ങാട്- 11, കാസര്‍കോട്- 11, കിനാനൂര്‍, കരിന്തളം- 12, കോടോംബേളൂര്‍- 3, കുമ്പള- 5, കുറ്റിക്കോല്‍- 8, മധൂര്‍- 4, മടിക്കൈ-7, മംഗല്‍പാടി- 2, മൊഗ്രാല്‍പുത്തൂര്‍- 1, മുളിയാര്‍- 2, നീലേശ്വരം- 8, പടന്ന-1, പള്ളിക്കര- 7, പനത്തടി-2, പിലിക്കോട്- 2, പുല്ലൂര്‍പെരിയ-2, തൃക്കരിപ്പൂര്‍-4, ഉദുമ-2, വെസ്റ്റ് എളേരി- 3