ജില്ലയില്‍ ഞായറാഴ്ച 578 പേര്‍ കോവിഡ് രോഗമുക്തരായി, 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ മുണ്ടയ്ക്കല്‍ ഈസ്റ്റിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പരവൂര്‍ ഭാഗങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ കൊറ്റങ്കര, തൊടിയൂര്‍, കുലശേഖരപുരം, ആദിച്ചനല്ലൂര്‍, പെരിനാട്, പവിത്രേശ്വരം, തെക്കുംഭാഗം, നെടുവത്തൂര്‍, തഴവ പ്രദേശങ്ങളിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.
സമ്പര്‍ക്കം മൂലം 482 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത നാലു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 76 പേര്‍ക്കാണ് രോഗബാധ. ആയൂര്‍ സ്വദേശി ഷംസുദീന്റെ(70) മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
